PATHANAMTHITTA JILLA PRAVASI ASSOCIATION
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain
PATHANAMTHITTA JILLA PRAVASI ASSOCIATION
ബഹ്റൈൻ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ.
ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണിത്.
പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച നടത്തിയ സൗജന്യ മെഡിക്കൽ......
അസോസിയേഷൻ്റെ ആദ്യകാല എക്സിക്യൂട്ടീവ് അംഗം ശ്രീ. ഡാനിയേൽ മത്തായിയുടെ (ഷിബു) സഹധർമ്മിണി സൗമ്യ ഷിബു (38) നാട്ടിൽ നിര്യാതയായ വിവരം അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു.
പ്രിയപ്പെട്ട സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) കുടുംബത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഷിബുവിനും......
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോകതൊഴിലാളിദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ്......
ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് 2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന......
മനാമ: ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ്......