പത്തനംതിട്ട പ്രവാസി അസോസിയേഷൻ : 1-ാം വാർഷികവും അമ്പതാമത് ബഹ്‌റൈൻ ദേശീയദിനാഘോഷവും ആഘോഷിച്ചു

ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനാഘോഷവും ഡിസംബർ 17 ന് രാവിലെ 11 മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു.

പ്രവാസി ഭാരതീയ അവാർഡ് ജേതാവായ Dr. K.G ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രി. K.M ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികളോടെ പത്തനംതിട്ടയിലെ കലാകാരൻമാർ അണിനിരന്ന വേദി ഒരു ദൃശ്യവിസ്മയമായിരുന്നു.

പത്തനംതിട്ട ജില്ലയിലെ ബഹ്‌റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയുമെന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി പ്രവർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ  പ്രഥമ കർത്തവ്യം ആണെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡൻ്റ് ശ്രി.വിഷ്ണു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രി. സുഭാഷ് തോമസ് സ്വാഗതവും, ശ്രി. രാജീവ് നന്ദിയും അറിയിച്ചു. ശ്രി. സഖറിയാ സാമുവേൽ, ശ്രി. വർഗീസ് മോടിയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ഈ അവസരത്തിൽ കാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശിനിക്ക്  20,000 രൂപ സഹായധനമായി നൽകുവാൻ സാധിച്ചു.

പത്തനംതിട്ട അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ, ശ്രി. അജി പി ജോയി (39156283) - , ശ്രി. സുഭാഷ് തോമസ് (33780699) ശ്രി. രാജീവ് (33397994) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

← Back to News